Posts

Showing posts from October, 2017
Image
വിനയം വിരിയും ആ പൂമുഖം  ഇനി ഓർമകൾ മാത്രം ... M T Shihabudheen Saquafi Writes. ഞാൻ ഇത് എഴുതുമ്പോൾ എന്റെ പ്രിയപ്പെട്ട വാരിസ് സഖാഫി കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ നിശ്ചലനായി കിടക്കുകയാണ്. നാളെ ഈ നേരത്ത് എരഞ്ഞിമാവിലെ പളളിപ്പറമ്പിൽ ആറടി മണ്ണിലായിരിക്കും.  എസ്.എസ്.എഫ് എന്ന മൂന്നക്ഷരങ്ങൾ കുന്ദമംഗലം ഡിവിഷൻ എന്ന ലേബലിൽ ഞങ്ങൾ പത്തിരുപത് പേരെ ചേർത്തിയിരുത്തിയപ്പോൾ സ്നേഹത്തിന്റെ ഒരു ഗോപുരം തന്നെയായിരുന്നു ഞങ്ങൾ പണിതുയർത്തിയത്. ഒരുമിച്ച് ഉണ്ടും ഉറങ്ങിയും ജീവിച്ചപ്പോൾ ഒരു മനസോടെ പ്രവർത്തിച്ചപ്പോൾ നാഥൻ ആ കൂട്ടായ്മക്ക് ബറകത്ത ് നൽകി. അനേകം പുതിയ പ്രവർത്തകരുണ്ടായി. യൂണിറ്റുകളും സെക്ടറുകളുമെല്ലാം സജീവമായി. മികച്ച പ്രവർത്തനത്തിന് സംസ്ഥാന കമ്മിറ്റിയുടെ അവാർഡ് ലഭിച്ചു. എന്നും ഓർക്കാനിഷ്ടപ്പെടുന്ന ആ കാലത്ത് വാരിസ് സഖാഫി ഉണ്ടായിരുന്നു കൂടെ. രണ്ടു വർഷം വൈസ് പ്രസിഡണ്ടായി.രണ്ടു വർഷം ട്രഷററായി. മധുരിക്കുന്ന കുറേ ഓർമകൾ. മീറ്റിംഗുകൾ, യാത്രകൾ, ക്യാമ്പുകൾ, വാഹന ജാഥകൾ, മീലാദ് സമ്മേളനങ്ങൾ.... എല്ലാറ്റിനും ചിരിയുടെ മനോഹാര്യതയും പ്രവർത്തനത്തിന്റെ കരുത്തുമായി വാരിസ് സഖാഫി ഉണ്ടായിരുന്നു. ...
Image
നെല്ലറയുടെ വെളിച്ചം ഇനി ജനമനസ്സുകളിൽ   ശൈഖുനാ കുമരംപുത്തൂർ എൻ അലി ഉസ്താദിന് സുന്നി കൈരളിയുടെ കണ്ണീരിൽ കുതിർന്ന യാത്ര മൊഴി : അവസാന യാത്രയപ്പിനായി ഒഴുകിയെത്തിയത് പതിനായിരങ്ങൾ : അലി ഉസ്താദ് മരണം നേരത്തെ മുന്നിൽ കണ്ട മഹാൻ...... ഇന്നലെ രാത്രി 10:10വരെയും ഫാറൂഖ് നഈമി ഉസ്താദ് ന്റെ പ്രഭാഷണം വീക്ഷിക്കുകയും ഇടക്കിടക്ക് കണ്ണൂനീർ തുടക്കുകയും ചെയ്യുന്നുണ്ടായിരുന്നു....   പിന്നീട് ചെറിയ രൂപതിൽ നെഞ്ച് വേദന അനുഭവവപെടുകയും വണ്ടിയിൽ കയറ്റി അടുത്ത് ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞപ്പോൾ വേണ്ട നേരെ വീട്ടിലേക്കു പോകാം.... എന്തോ മുന്നിൽ കണ്ടു പറയുന്നപോലെ ഉള്ള സംസാരം.... വീട്ടിലേക്കു യെത്തുമ്പോളേക്കും വേദന കൂടിവേരുകയും വീട്ടിൽ എത്തിയയുടനെ സംസം വെള്ളം വാങ്ങി കുടിക്കുകയും കട്ടിലിൽ കിടന്നു (ശഹാദത് കലിമ) ചൊല്ലി ഇ ലോകത്തോട് യാത്ര യായി..... 😥 ഇന്നാലില്ലാഹ്..... എത്ര ഭാഗ്യവാൻ ഉസ്താദ് നല്ല ഒരു പരിപാടി യിൽ അധ്യക്ഷൻ സ്ഥാനം അലങ്കരിച്ചു.... തുടക്കം ദുഅഃ യും ചെയ്തുകൊടുത്തു..... ഒടുവിൽ ഹോസ്പിറ്റലിൽ ക്കു പോകുമ്പോൾ വീട്ടിലേക്കു പോയാൽ മതിയെന്നു പറഞ്ഞു നല്ല റാഹത്തോട് കൂടി ഏറ്റവും ഷറഫാക്കപെട്ട...